KeralaLatest NewsNews

റിമാന്‍ഡ് പ്രതിയുടെ മരണം: ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

തൃശ്ശൂർ : കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ച സംഭവത്തിൽ ജയില്‍ മേധാവി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. മരിച്ച ഷമീറിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തും. ഋഷിരാജ് സിങ് തൃശൂരിലെത്തും.

Read also: പാലാ മാത്രമല്ല എൻസിപി ജയിച്ച ഒരു സീറ്റും ആർക്കും വിട്ടുകൊടുക്കില്ല: ടി പി പീതാംബരൻ

തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ജയിൽ അധികൃതർ അബോധാവസ്ഥയിൽ ഗവ.മെഡിക്കൽ കോളേജിലെത്തിച്ച ഷെമീർ ഒക്ടോബർ ഒന്നിന് പുലർച്ചെയാണ് മരിച്ചത്.

കഴിഞ്ഞ സെപ്തംബര്‍ 29നാണ് ഷെമീറിനേയും സംഘത്തേയും പത്തുകിലോ കഞ്ചാവുമായി തൃശൂരില്‍ പൊലീസ് പിടികൂടിയത്. അന്നുതന്നെ, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ജയില്‍ വകുപ്പിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രതികളെ കൊണ്ടുപോയത്. അവിടെവച്ച്, മൂന്നു പ്രതികൾക്കും ക്രൂരമായി മര്‍ദ്ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

അതേസമയം, ഷമീറിന്റെ മരണത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ മരണകാരണമാവുന്ന രീതിയില്‍ മര്‍ദിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button