Latest NewsKeralaNews

ഇതുകൊണ്ടൊന്നും സ്വര്‍ണ്ണ – മത ഗ്രന്ഥ – ഈത്തപ്പഴക്കടത്തിന്റെയും പാര്‍പ്പിടത്തട്ടിപ്പിന്റെയും പിന്നിലെ രാഷ്ട്രീയ കള്ളക്കളികളെ മൂടിവെക്കാനാവില്ല ; പൊതു സമൂഹതിന്റെ മൂന്നില്‍ മാധ്യമ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതും ക്യാപ്‌സ്യൂളുകളില്‍ ഒതുക്കി സങ്കുചിതമാവുന്നതും സത്യത്തെ ഭയക്കുന്നതുകൊണ്ട് ; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : മൊഴി എതിരായപ്പോള്‍ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയെ വീട്ടില്‍ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി മുഖ്യമന്ത്രി ഏര്‍പ്പാടാക്കുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ ഒരു ഫെയിസ്ബൂക് പോസ്റ്റിലൂടെ സ്വപ്നയെ തള്ളിപ്പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് സ്വപ്ന സുരേഷും ശിവശങ്കറുമായുള്ളത് രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അന്ത:പുര രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൌസ് മുഖ്യ പ്രതിയുടെ സേഫ് ഹൌസ് ആയി മാറിയില്ലേ ? അതിലുള്ള ജാള്യതയും അന്ധാളിപ്പുമല്ലേ കൊടിയേരിയില്‍ പ്രകടമാവുന്നത് എന്നും അദ്ദേഹം ചോദിച്ചു.

തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ജനപക്ഷത്തുനിന്ന് സര്‍ക്കാരിനെതിരെ പ്രതികരിക്കുകയും അങ്ങനെ നാടിനെ രക്ഷിക്കുകയുമാണ് ബിജെപിയുടെ ചുമതല. രാജ്യദ്രോഹവും വന്‍ വെട്ടിപ്പും തട്ടിപ്പും നടത്തിക്കൊണ്ട് രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ ധ്വംസിച്ച ശക്തികള്‍ക്കെതിരെ ശബ്ദിക്കുകമാത്രമാണ് ബിജെപി ചെയ്തത്. അതിനിഷ്ടൂരമായ മര്‍ദ്ദനമുറകളെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭം തുടരുക തന്നെചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി.

കഴിഞ്ഞ നാലുവര്‍ഷമായി പറയാതിരുന്ന വികസന പദ്ധതികള്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സമയത്ത് സ്വയം പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് സിപിഎം ശ്രമം. വികസന പദ്ധതികളുടെ പെരുമഴക്കാലമാണിത്. ഇതുകൊണ്ടൊന്നും സ്വര്‍ണ്ണ – മത ഗ്രന്ഥ – ഈത്തപ്പഴക്കടത്തിന്റെയും പാര്‍പ്പിടത്തട്ടിപ്പിന്റെയും പിന്നിലെ രാഷ്ട്രീയ കള്ളക്കളികളെ മൂടിവെക്കാനാവില്ല. പൊതു സമൂഹതിന്റെ മൂന്നില്‍ മാധ്യമ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതും ക്യാപ്‌സ്യൂളുകളില്‍ ഒതുക്കി സങ്കുചിതമാവുന്നതും സത്യത്തെ ഭയക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മൊഴി എതിരായപ്പോള്‍ സ്വപ്നയെ കോടിയേരി തള്ളിപ്പറയുന്നു.
മുഖ്യമന്ത്രിയെ വീട്ടില്‍ വെച്ച് ആറ് പ്രാവശ്യം കാണുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി മുഖ്യമന്ത്രി ഏര്‍പ്പാടാക്കുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ ഒരു ഫെയിസ്ബൂക് പോസ്റ്റിലൂടെ സ്വപ്നയെ തള്ളിപ്പറയുന്നത്. അത് വരെ സ്വപ്നക്കെതിരെ ഒന്നും ശബ്ദിക്കാതിരുന്ന സിപിഎം സെക്രട്ടറി ഇപ്പോള്‍ ബിജെപി – യുഡിഎഫ് നേതൃ കേന്ദ്രമായി സ്വപ്ന മാറിയെന്ന് ആരോപിക്കുന്നത് വളരെ വിചിത്രമായിരിക്കുന്നു.
സിപിഎമ്മിന് സ്വപ്ന സുരേഷും ശിവശങ്കറുമായുള്ളത് രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അന്ത:പുര രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൌസ് മുഖ്യ പ്രതിയുടെ സേഫ് ഹൌസ് ആയി മാറിയില്ലേ ? അതിലുള്ള ജാള്യതയും അന്ധാളിപ്പുമല്ലേ കൊടിയേരിയില്‍ പ്രകടമാവുന്നത്. ??
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സര്‍ക്കാരിന്റെ ഉച്ചഭാഷിണിയായി പ്രവര്‍ത്തിക്കുക എന്നതല്ല പ്രതിപക്ഷമെന്ന നിലയില്‍ ബിജെപിയുടെ ധര്‍മ്മം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ജനപക്ഷത്തുനിന്ന് സര്‍ക്കാരിനെതിരെ പ്രതികരിക്കുകയും അങ്ങനെ നാടിനെ രക്ഷിക്കുകയുമാണ് ബിജെപിയുടെ ചുമതല. രാജ്യദ്രോഹവും വന്‍ വെട്ടിപ്പും തട്ടിപ്പും നടത്തിക്കൊണ്ട് രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ ധ്വംസിച്ച ശക്തികള്‍ക്കെതിരെ
ശബ്ദിക്കുകമാത്രമാണ് ബിജെപി ചെയ്തത്. അതിനിഷ്ടൂരമായ മര്‍ദ്ദനമുറകളെ പ്രതിരോധിച്ചുകൊണ്ട് പ്രക്ഷോഭം തുടരുക തന്നെചെയ്യും.
കഴിഞ്ഞ നാലുവര്‍ഷമായി പറയാതിരുന്ന വികസന പദ്ധതികള്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ സമയത്ത് സ്വയം പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് സിപിഎം ശ്രമം. വികസന പദ്ധതികളുടെ പെരുമഴക്കാലമാണിത്. ഇതുകൊണ്ടൊന്നും സ്വര്‍ണ്ണ – മത ഗ്രന്ഥ – ഈത്തപ്പഴക്കടത്തിന്റെയും പാര്‍പ്പിടത്തട്ടിപ്പിന്റെയും പിന്നിലെ രാഷ്ട്രീയ കള്ളക്കളികളെ മൂടിവെക്കാനാവില്ല.
പൊതു സമൂഹതിന്റെ മൂന്നില്‍ മാധ്യമ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതും ക്യാപ്‌സ്യൂളുകളില്‍ ഒതുക്കി സങ്കുചിതമാവുന്നതും സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് !

 

shortlink

Related Articles

Post Your Comments

Related Articles


Back to top button