KeralaLatest NewsNews

ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ‘കടകംപള്ളി മനയിലെ സുരേന്ദ്രന്‍ തന്ത്രികളാണോ ? അതിനുള്ള അധികാരം ആരാണ് കൊടുത്തത് … ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ‘കടകംപള്ളി മനയിലെ സുരേന്ദ്രന്‍ തന്ത്രികളാണോ ? അതിനുള്ള അധികാരം ആരാണ് കൊടുത്തത് … ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍. കോവിഡ് പശ്ചാത്തലത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വരുന്ന നവരാത്രി ഘോഷയാത്രയിലെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്ത്രി കുടുംബവുമായി ആലോചിച്ചുവേണം ഘോഷയാത്ര അടക്കം നടത്താന്‍. നവരാത്രി ഘോഷയാത്രയില്‍ കാര്യങ്ങള്‍ ഒറ്റയ്ക്ക് കടകംപള്ളി സുരേന്ദ്രന് ആരാണ് അധികാരം നല്‍കിയത്.

Read Also : നവരാത്രി ഘോഷയാത്ര ആചാരപരമായി തന്നെ നടത്താൻ തീരുമാനിച്ച് സർക്കാർ

നവരാത്രി ഘോഷയാത്രയ്ക്ക് വിഗ്രഹങ്ങളെല്ലാം ഒരു ലോറിയില്‍ കയറ്റി കൊണ്ടുവരാമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. കടകംപള്ളിക്ക് ആരാണ് ഇതിനെല്ലാം അധികാരം നല്‍കിയത്. നൂറ്റാണ്ടുകളായി നടക്കുന്ന നവരാത്രി ഘോഷയാത്രയില്‍ ആചാരപരമായ അടിത്തറയും അടിസ്ഥാനങ്ങളുമുണ്ട്. ആചാരപരമായി കാല്‍നടയായും പല്ലക്കിലുമാണ് വിഗ്രഹങ്ങള്‍ കൊണ്ടുവരുന്നത്. ആള്‍ക്കൂട്ടത്തെ കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടത്.

കൊവിഡ് പരിശോധന നടത്തി, വിഗ്രഹങ്ങള്‍ കാല്‍നടയായി കൊണ്ടുവന്ന് ആചാരങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. അല്ലാതെ എളുപ്പവഴിക്ക് ലോറിയില്‍ കയറ്റികൊണ്ടുവരാന്‍ കഴിയില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏആചാരങ്ങളില്‍ മാറ്റം വരാതെമാത്രമേ നടത്താവൂ. വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെയും തമിഴ്നാട്ടിലെയും കോടികണക്കിന് വരുന്ന വിശ്വാസികളുടെ പ്രശ്നമാണ്. അതില്‍ ഇടംകോലിടരുത്. കടകംപള്ളി സുരേന്ദ്രന്റെ വാശിയും ധാര്‍ഷ്ട്യവും കാണിക്കാനുള്ള സംഗതയില്ല നവരാത്രി ഘോഷയാത്ര. അതുകൊണ്ട് ദുരഭിമാനം വെടിഞ്ഞ് പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അതിനെങ്കിലൂം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. എല്ലാ ആചാരങ്ങളും കടകംപള്ളിയാണ് തീരുമാനിക്കുന്നത്. തന്ത്രി മുഖ്യന്‍ കടകംപള്ളി തന്ത്രികളാണെന്ന് തോന്നുന്നു. ‘കടകംപള്ളി മനയില്‍ സുരേന്ദ്രന്‍ തന്ത്രികള്‍’ ആണ് എല്ലാം തീരുമാനിക്കുന്നത്. ശബരിമലയില്‍ നെയ്യഭിഷേധം വേണ്ടെന്നാണ് കടകംപള്ളി തന്ത്രികള്‍ പറയുന്നത്. എവിടെയാണ് ഇതൊക്കെ ആലോചിച്ചത്. തന്ത്രിമാരുമായോ ആചാരങ്ങളുമായി ബന്ധപ്പെട്ടവരോട് ആലോചിച്ചിട്ടുണ്ടോ? തന്ത്രിപ്പണിയല്ല, മന്ത്രിപ്പണിയാണ് സുരേന്ദ്രനെ ഏല്പിച്ചിരിക്കുന്നത്. തന്ത്രമൊക്കെ കൊള്ളാം, പക്ഷേ ഈ തന്ത്രം നിങ്ങളെ ആരും ഏല്പിച്ചിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button