Latest NewsKeralaNews

പാങ്ങോട് യുവാവിനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പരയ്ക്കാട് കോളനിവാസിയായ ഷിബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാങ്ങോട് സ്വദേശി നവാസിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read also: മണം തിരിച്ചറിയുന്നുണ്ടോ..?; പരിശോധനയ്ക്കായി പൊതു ഇടങ്ങളിൽ ‘കിയോസ്കുകൾ’ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പാങ്ങോട്ടുള്ള വീട്ടിൽ ഷിബുവും നവാസും ഒരുമിച്ചിരുന്നു മദ്യം കഴിച്ചു. ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. നിലത്തുവീണ ഷിബുവിനെ നവാസ് പട്ടിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കൊണ്ടു വെട്ടുകയും ചെയ്തു. പിന്നീട് ടാർപോളിൻ ഷീറ്റും തുണികളും വലിച്ചിട്ട് മദ്യം ഒഴിച്ച് കത്തിച്ചുവെന്നും പൊലീസ് പറയുന്നു.

നവാസ് നേരത്തെ ഒരു കൊലപാതക കേസിൽ പ്രതിയുമാണ്. നിരവധിക്കേസുകളിൽ പ്രതിയായ നവാസിനെ ഷിബു നേരത്തെ കൊലപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഷിബു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതനായ ശേഷം സുഹൃത്തുക്കളുമായി ഒത്തുചേരാറുണ്ടായിരുന്നു.

ബുധനാഴ്ച കാൽ അസ്ഥികൾ നായ കടിച്ചുകീറുന്നത് തൊഴിലുറപ്പ് സ്ത്രീകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സമീപത്തെ വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button