Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ധനമന്ത്രി തോമസ് ഐസക്കിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്: അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ആര്‍എസ്‌എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന പ്രസ്താവനയ്ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഐസക്കിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും നോട്ടീസില്‍ പറയുന്നു.

Read also: ഹിന്ദു മതം ഭീകരവാദമെന്ന് ബ്രിട്ടീഷ് സ്‌കൂൾ: പ്രതിഷേധത്തിനൊടുവിൽ മാപ്പ് പറഞ്ഞ് തലയൂരി അധികൃതർ

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ സംഘടനയുടെ രൂപീകരണം മുതല്‍ ഇന്നേവരെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഏര്‍പ്പെട്ടതായി ഒരു പരാതി പോലും ഉണ്ടായിട്ടില്ല. സംഘടനക്ക് അപകീര്‍ത്തിയുണ്ടാക്കിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button