ന്യൂഡല്‍ഹി: കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം . പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ സമരം ചെയ്യുന്ന പഞ്ചാബിലെ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഒക്ടോബര്‍ 8 ന് കേന്ദ്ര കൃഷി മന്ത്രി നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് 14 ന് വീണ്ടും ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
read also : വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
ചര്‍ച്ചയില്‍ പങ്കെടുക്കണോയെന്ന് 13 ന് ജലന്ധറില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നീക്കം ഗൗരവത്തിലുള്ളതല്ലെന്ന ന്യായം പറഞ്ഞാണ് കിസാന്‍ സംഘര്‍ഷ് സമിതി ഉള്‍പ്പെടെ ആദ്യ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത്.
കൃഷി മന്ത്രാലയം സെക്രട്ടറിയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്നുള്ള സമരം മൂലം പഞ്ചാബിലെ താപ വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി കൊണ്ടുപോകുന്നത് പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 24 മുതലാണ് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നുള്ള പ്രതിഷേധങ്ങള്‍ പഞ്ചാബില്‍ ആരംഭിച്ചത്.
Post Your Comments