KeralaLatest NewsNews

റിമാന്‍ഡ് പ്രതിയുടെ മരണം: നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തൃശ്ശൂർ : കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീർ മരിച്ച സംഭവത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ജയിൽ അധികൃതർ അബോധാവസ്ഥയിൽ ഗവ.മെഡിക്കൽ കോളേജിലെത്തിച്ച ഷെമീർ ഒക്ടോബർ ഒന്നിന് പുലർച്ചെയാണ് മരിച്ചത്.

Read also: ലഡാക്കിലെ സംഘർഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച ഇന്ന്

കഴിഞ്ഞ സെപ്തംബര്‍ 29നാണ് ഷെമീറിനേയും സംഘത്തേയും പത്തുകിലോ കഞ്ചാവുമായി തൃശൂരില്‍ പൊലീസ് പിടികൂടിയത്. അന്നുതന്നെ, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. ജയില്‍ വകുപ്പിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രതികളെ കൊണ്ടുപോയത്. അവിടെവച്ച്, മൂന്നു പ്രതികൾക്കും ക്രൂരമായി മര്‍ദ്ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

shortlink

Post Your Comments


Back to top button