ചെന്നൈ: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.32 കോടി വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുബായിയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ദുബായില്‍ നിന്ന് എത്തിയ ദുബായ് എഫ്‌സെഡ് 8517, ഇന്‍ഡിഗോ ഫ്‌ലൈറ്റ് നമ്പര്‍ 6 ഇ 8497 എന്നീ വിമാനങ്ങളില്‍ എത്തിയ ചെന്നൈ സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നും രാമനാഥപുരം സ്വദേശിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.
മലാദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. 2.77 കിലോഗ്രാം ഭാരമുള്ള പന്ത്രണ്ട് ബണ്ടില്‍ (നാല് വീതം) സ്വര്‍ണ്ണ പേസ്റ്റ് അവരുടെ മലദ്വാരത്തില്‍ നിന്ന് കണ്ടെടുത്തു. ഫ്രിസ്‌കിംഗില്‍ 116 ഗ്രാം ഭാരമുള്ള മൂന്ന് സ്വര്‍ണ്ണ ബിറ്റുകളും അവരുടെ ഓരോ പാന്റ് പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. 1.32 കോടി രൂപ വിലമതിക്കുന്ന 24 കെ പ്യൂരിറ്റിയുടെ 2.88 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു കസ്റ്റംസ് ആക്ട് 1962 പ്രകാരം പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ ഒക്ടോബര്‍ എട്ടിന് ചെന്നൈ എയര്‍ കസ്റ്റംസ് 3.15 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. നാല് വ്യത്യസ്ത കേസുകളിലായി 1.64 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആദ്യ കേസില്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി ദുബായില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഒന്‍പത് 1644 ല്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച ഒരു സഞ്ചിയില്‍ രണ്ട് ബണ്ടില്‍ സ്വര്‍ണ്ണ പേസ്റ്റും 116.5 ഗ്രാം വീതമുള്ള രണ്ട് സ്വര്‍ണ്ണ ബാറുകളും അടങ്ങിയ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 48.27 ലക്ഷം രൂപ വിലമതിക്കുന്ന 928 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
Post Your Comments