തിരുവനന്തപുരം : സംസ്ഥാനത്ത് വിനോദകേന്ദ്രങ്ങളും ഹില്‍ സ്റ്റേഷനുകളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി.
കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഈമാസം 15 മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. വഞ്ചിവീടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താം. ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ അടുത്തമാസം ഒന്നിന് തുറക്കാനും ഉത്തരവായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെയാണ് പ്രവേശനം. സാഹസിക വിനോദകേന്ദ്രങ്ങളിലും ഹില്‍ സ്റ്റേഷനുകളിലുംകായലോര ടൂറിസം കേന്ദ്രങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് തുറക്കാം. വഞ്ചിവീടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി.
ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍. കോവിഡ് നിന്ത്രണവന്നശേഷം ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments