Latest NewsKeralaNews

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം… തന്നെ നന്നായി അറിയുമെന്ന് സ്വപ്‌ന സുരേഷ് …. തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടെ….മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി സ്വപ്ന

തിരുവനന്തപുരം : മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം… തന്നെ നന്നായി അറിയുമെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്.. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.

Read Also : സ്വപ്‌നയുടെ നിയമനം അറിഞ്ഞത് വിവാദം ഉടലെടുത്തതിനു ശേഷം : മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു.ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button