Latest NewsKeralaBollywoodNewsEntertainment

ഹൃത്വിക് റോഷന്റെ അച്ഛനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൊടുംകുറ്റവാളി പരോളില്‍ ഇറങ്ങി മുങ്ങി, മൂന്ന് മാസത്തിന് ശേഷം പിടിയില്‍

സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച്‌ രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബോളിവുഡ് സംവിധായകനും ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൊടുംകുറ്റവാളി പോലീസ് പിടിയില്‍. പരോളില്‍ ഇറങ്ങി കഴിഞ്ഞ മൂന്ന് മാസമായി മുങ്ങി നടന്നിരുന്ന 52 കാരനായ സുനില്‍ വി ഗൈക്വാഡാണ് മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും അറസ്റ്റിൽ ആയത്.

2000 ജനുവരിയിലാണ് ഇയാള്‍ രാകേഷ് റോഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച്‌ രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് റൗണ്ട് വെടിവെച്ചതില്‍ രണ്ടെണ്ണം രാകേഷിന്റെ ശരീരത്തിലേറ്റു. 11 കൊലപാതക കുറ്റവും ഏഴ് കൊലപാതകശ്രമവുമാണ് ഇയാളുടെ പേരിലുള്ളത്.

രാകേഷ് കേസിൽ അറസ്റ്റിലായ ഇയാളെ ആജീവനാന്ത തടവിന് വിധിച്ചിരുന്നു . 28 ദിവസത്തെ പരോളിനായി ഈ വര്‍ഷം ജൂണ്‍ 26നു പുറത്തിറങ്ങിയ ഇയാൾ പരോള്‍ കഴിഞ്ഞ് തിരിച്ച്‌ ജയിലില്‍ എത്താതെ പല സ്ഥലങ്ങളിലായി ഒളിച്ചു കഴിയുകയായിരുന്നു. ഇയാളെക്കുറിച്ചു വിവരം അറിഞ്ഞ പോലീസ് കഴിഞ്ഞ ദിവസം ഇയാളെ പിടിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button