ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത് ദല്ലാളുമാര്‍ക്കും ഇടനിലക്കാർക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും എന്തുതന്നെയായാലും സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെയല്ല നിയമപരിഷ്‌കരണം ആശങ്കപ്പെടുത്തുന്നത് മധ്യവര്‍ത്തികള്‍ക്കും ദല്ലാളുമാര്‍ക്കുമായി പ്രവര്‍ത്തിക്കുന്നവരെയാണ്. നിയമം ബാധിക്കുക അനധികൃതമായ ധനസമ്പാദനം നടത്തുന്നവരെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read also: മാസ്ക് എടുത്തുമാറ്റി ജനങ്ങളെ അഭിസംബോധന ചെയ്‌ത് ട്രംപ്
ഗ്രാമീണരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് വരുമാനം ലഭിക്കുന്നത് അനധികൃതമായി ധനസമ്പാദനം നടത്തുന്നവരെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ചിലര്‍ എതിര്‍ക്കുന്നത്.രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുകയും കുറ്റപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത്. അവര്‍ക്ക് പാവങ്ങളെക്കുറിച്ചോ ഗ്രാമീണരെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ചിന്തയില്ല. എല്ലാ നല്ല പ്രവൃത്തികളിലും അവര്‍ അസ്വസ്ഥരാകുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Post Your Comments