മലപ്പുറം: കോവിഡ് ബാധിച്ച പൊലീസുകാരെ അപമാനിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മനോരമക്കെതിരെ വിമർശനവുമായി പട്ടാമ്പി എസ്‌എച്ച്‌ഒ സിദ്ദീഖ്. മലപ്പുറം തിരൂരങ്ങാടി സ്റ്റേഷനിലെ 42 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കൊപ്പം പൊലീസ് യൂണിഫോമിട്ട വികൃതരൂപം കാര്‍ട്ടൂണാക്കി നല്‍കിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിഹസിക്കാം, അതിന്റേതായ സമയത്ത്.അപ്പോള്‍ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാര്‍. 1961 മുതല്‍ എന്റെ വീട്ടില്‍ മനോരമ പത്രമാണ് ഇടുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
Read also: 2050 ഓടെ രാജ്യം ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മറക്കരുത് സാര്‍. പൊലീസും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്. ബഹു. മനോരമ മലപ്പുറം ചീഫ് എഡിറ്റര്‍… രാപകല്‍ ജനങ്ങളുടെ ഇടയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനെ ഒരു മൃഗം uniform ഇട്ട് നില്‍ക്കുന്ന രീതിയില്‍ വര്‍ണിച്ച താങ്കളുടെ ചാതുര്യത്തിന് അഭിനന്ദനങ്ങള്‍. അങ്ങയുടെ മാതാവിനോ പിതാവിനോ കുടുംബാംഗങ്ങള്‍ക്കോ മക്കള്‍ക്കോ കോവിഡ് വന്നാലും ഇത് പോലെ മൃഗങ്ങളുടെ ഫോട്ടോ ഇട്ട് ആഘോഷിക്കണം. മൃഗം ഏതാണെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.
പരിഹസിക്കാം, അതിന്റേതായ സമയത്ത്.അപ്പോള്‍ ആരും പ്രതികരിക്കില്ല. ഒരല്പമെങ്കിലും മനുഷ്യത്വം ഉണ്ടെങ്കില്‍ നാളത്തെ പാത്രത്തില്‍ ഒരു ഖേദ പ്രകടനം പ്രതീക്ഷിക്കുന്നു സാര്‍. 1961 മുതല്‍ എന്റെ വീട്ടില്‍ മനോരമ പത്രമാണ് ഇടുന്നത്. അച്ഛന്‍ പറഞ്ഞ അറിവാണ്.
Post Your Comments