COVID 19Latest NewsNewsOmanGulf

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഒമാനില്‍ വീണ്ടും രാത്രി കാല കര്‍ഫ്യൂ

മനാമ: ഒമാനില്‍ കൊറോണവൈറസ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ബീച്ചുകളും അടച്ചു. ഇന്ന് മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ. കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മിറ്റി നിര്‍ദേശം നല്‍കി.

Read also: കോവിഡ് വാക്സിൻ: ഭാരത് ബയോടെക് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമലംഘകരുടെ വിവരങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. രാജ്യത്ത് എല്ലാ പ്രായക്കാര്‍ക്കിടയിലും കോവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

കോവിഡ് ബാധിച്ച് ഇതുവരെ 1009 പേരാണ് ഒമാനില്‍ മരിച്ചത്. 1,04,129 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Post Your Comments


Back to top button