Latest NewsKeralaNews

സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ … അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാം വ്യക്തമായി : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ … അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാം വ്യക്തമായതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. എന്‍ഫോഴ്‌സ്മെന്റിന് സ്വപ്ന സുരേഷ് നല്‍കിയ മൊഴി പുറത്തുവന്നതോടെ ഒന്നും പറയാനാകാത്ത നിലയിലാണ് മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ബി ജെ പി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായിക്കഴിഞ്ഞെന്നും അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം… തന്നെ നന്നായി അറിയുമെന്ന് സ്വപ്‌ന സുരേഷ് …. തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടെ….മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി സ്വപ്ന

എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹക്കേസില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാര്‍മ്മികത അല്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. സര്‍ക്കാരിനെതിരായ സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സി പി എം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വസതിയില്‍ യു എ ഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നതടക്കം എന്‍ഫോഴ്‌സിന് സ്വപ്ന നല്‍കിയ മൊഴി ഇന്ന് രാവിലെയാണ് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button