Latest NewsKeralaNews

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഇഡിക്ക് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്തിന്‍റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേരത്തെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരി ആയി വരികയാണ്. രാജ്യദ്രോഹകേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും പങ്കുണ്ടെന്ന് സ്വപ്നയുടെ മൊഴിയിലൂടെ വ്യക്തമായി. മുഖ്യമന്ത്രി രാജി വെക്കണമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button