Latest NewsKeralaNews

പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്ക് കൂടിക്കൂടി വരികയാണ് കഴിഞ്ഞ ദിവസം  രാജ്യത്ത് ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലായിരുന്നു. 11,755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മരണം 978 ആയി. 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.74 ശതമാനമാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9347 പേർക്ക്: ആശങ്ക തുടരുന്നു

കോവിഡ് വന്നു പോയവരില്‍ 30 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ നില്‍ക്കുന്നു. അതില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടമാണ്. കുട്ടികളില്‍ താരതമ്യേന രോഗത്തിന്റെ തീവ്രത കുറവാണ്. കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം കാരണം ഒരുപാട് ആളുകളില്‍ ദീര്‍ഘമായ ആരോഗ്യപ്രശ്നത്തിന് കാരണമാകുന്നു. തുടക്കത്തില്‍ കാണിച്ച ജാഗ്രത കൂടുതല്‍ കരുത്തോടെ വീണ്ടെടുക്കണം. 9 മണിക്കൂര്‍ വരെ ത്വക്കിന്റെ പ്രതലത്തില്‍ കോവിഡ് രോഗാണു നിലനില്‍ക്കും. അതുകൊണ്ട് ‘ബ്രേക്ക് ദ് ചെയ്ന്‍’ നിര്‍ബന്ധമായും പാലിക്കണം. സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അതിന് കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ട് പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവംബര്‍ മാസത്തില്‍ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഇരുപതിനായിരത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറയുന്നത്. പ്രതിദിന എണ്ണം ഇരുപതിനായിരത്തോളം ഉയരുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. ഇത് പതിനയ്യായിരത്തില്‍ താഴെയാക്കാനാണ് ശ്രമമെന്ന് മന്ത്രി പയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button