ധന്‍ബാദ്: മുതിര്‍ന്ന ജെഎംഎം നേതാവിനെയും ഭാര്യയെയും വസതിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ വസതിയില്‍ ആണ് ജെഎംഎം നേതാവ് ശങ്കര്‍ റാവാനിയെയും ഭാര്യ ബാലികാദേവിയെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
പ്രഥമദൃഷ്ട്യാ ദമ്പതികളെ ഭൗറ പ്രദേശത്തെ വീട്ടില്‍ വെച്ച് വെടിവച്ച് കൊന്നതായി ധന്‍ബാദ് സിറ്റി പോലീസ് സൂപ്രണ്ട് രാം കുമാര്‍ പറഞ്ഞു. മുറിയില്‍ നിന്ന് 9 എംഎം പിസ്റ്റളും കത്തിയും വെടിയുണ്ടയും പോലീസ് കണ്ടെടുത്തു.
കൊലപാതകത്തെക്കുറിച്ച് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സിന്ധ്രി ഡിഎസ്പി എസ് കെ സിന്‍ഹയും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് സ്‌നിഫര്‍ നായ്ക്കളെ വിന്യസിച്ചിട്ടുണ്ട്, കൊലയാളിയെ പിടികൂടാനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം പഴയ ശത്രുതയുടെ ഫലമായിരിക്കാമെന്നും കുമാര്‍ പറഞ്ഞു.
Post Your Comments