അഗളി: അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശു മരണം. മുക്കാലി ചിണ്ടക്കി ഊരിലെ പ്രീതയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് ഉച്ചയോടെ മരിച്ചത്. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് പ്രീതയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലോടെ സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് തീവ്രവിഭാഗത്തിലേക്കു മാറ്റി. രാവിലെ പത്തോടെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്കു മാറ്റി. ഉച്ചക്ക് പന്ത്രണ്ടിന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജനന സമയം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്നതായും ശ്വാസ തടസം ഉണ്ടായിരുന്നതായും ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നുവെന്നും ആരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ പരിശോധനയില്‍ മുന്‍പ് കണ്ടെത്തിയിരുന്നുവെന്നും മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ സ്ഥിരീകരിക്കൂവെന്നും കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.
Post Your Comments