Latest NewsNewsIndia

2050 ഓടെ രാജ്യം ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യം 2050 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പഠന റിപ്പോർട്ട്. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്. ലാൻസെറ്റ് ജേണലിലെ പഠന റിപ്പോർട്ട് പ്രകാരം 2030 ഓടെ ജപ്പാനെ പിന്നിലാക്കി ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും.

2017 ൽ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ജിഡിപിയും സാങ്കേതിക വിദ്യയിലെ പുരോഗതിയുമൊക്കെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കോവിഡ് പശ്ചാത്തലത്തിൽ രാജ്യം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ആശ്വാസകരമായ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

കോവിഡ് മൂലം സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ജിഡിപിയിൽ 23.9 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ​എട്ടു വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാണ്​ നിലവിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച. അതേസമയം, 2047 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button