റിയാദ് : സൗദിയിൽ പുതുതായി 405 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 22 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 338,944ഉം, മരണസംഖ്യ 5018ഉം ആയെന്നു അധികൃതർ അറിയിച്ചു. ഒന്നര ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 455 പേര് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 324,737 ആയി ഉയർന്നു, 95.9 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. മോ; നിലവിൽ 9189 പേരാണ്. ചികിത്സയിലുള്ളത്, 842 പേരുടെ നില ഗുരുതരമാണ്.. ശനിയാഴ്ച 46,189 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ 6,976,541 ആയി വർദ്ധിച്ചു.
Also read : കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഒമാനില്‍ വീണ്ടും രാത്രി കാല കര്‍ഫ്യൂ
ഒമാനിൽ ഇതുവരെ 104,129 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1009പേർ ആകെ മരണപ്പെട്ടു, 91,731 പേര്‍ക്ക് രോഗമുക്തി നേടാനായതോടെ നിലവില്‍ ചികിത്സയിലുള്ളവർ 11,389ആയി, രാജ്യത്ത് ഇതുവരെ 376,700 പേര് ക്ക് കോവിഡ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
തുടർച്ചയായ അഞ്ചാം ദിനവും യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവർ ആയിരം കടന്നു. 1,129 പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105,133ഉം,ആകെ മരണസംഖ്യ 443ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. . 1,070പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 95, 973 ആയി ഉയർന്നു. നിലവിൽ 8717പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് പുതുതായി 136,430 കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നു അധികൃതർ അറിയിച്ചു. യുഎഇയിൽ വെള്ളിയാഴ്ചയും 1075 പേര്‍ക്ക് ആണ് [പുതുതായി കൂടി കോവിഡ് സ്ഥിരീകരിച്ചത്. 1,04,004 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നാല് പേര് കൂടി മരണപ്പെട്ടിരുന്നു. അതേസമയം 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രാജ്യമെന്ന നേട്ടവും യുഎഇ സ്വന്തമാക്കി
Post Your Comments