Latest NewsNewsInternational

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ : ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി രാജ്യം

പ്യോങ് യാങ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി രാജ്യം . അന്താരാഷ്ട്ര ഉപരോധങ്ങളും അമേരിക്കയുമായുള്ള ചര്‍ച്ചകളും കാര്യമാക്കാതെയാണ് ഉത്തര കൊറിയ ഈ നടപടിയ്‌ക്കൊരുങ്ങുന്നത്. പുതിയ ബാലിസ്റ്റിക് മിസൈല്‍, സൈനിക പരേഡിനിടെ പുറത്തിറക്കി. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ മിസൈലുകളില്‍ ഒന്നാണിത്. വലിയ ട്രക്കിന് മുകളില്‍ കയറ്റി വെച്ചാണ് ഇത് പ്രദര്‍ശിപ്പിച്ചത്. അതേസമയം ഈ മിസൈലിന്റെ പരീക്ഷണം കഴിഞ്ഞതാണോ എന്ന് വ്യക്തമല്ല. പക്ഷേ ആയുധ ശേഖരം ഉത്തര കെറായ വര്‍ധിപ്പിച്ചിരിക്കുന്നത് ശത്രു രാജ്യങ്ങളെ വെല്ലുവിളിക്കാന്‍ കൂടിയാണ്. എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ഈ മിസൈലിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

read also : മതവിശ്വാസിയല്ലാത്തതിനാല്‍ തന്റെ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന ചോദ്യവുമായി എത്തിയ ഇസ്ലാംമതവിശ്വാസികള്‍ക്ക് ശക്തമായ മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി … ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും അത്രയേയുള്ളൂ…

2017ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനേക്കാള്‍ കരുത്തേറിയതാണ് ഈ മിസൈലാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉത്തര കൊറിയയുടെ കൈയ്യിലുള്ള ഏറ്റവും വലിപ്പമുള്ള ബാലിസ്റ്റിക് മിസൈലാണിത്.
ഞങ്ങളുടെ ദേശസുരക്ഷയെയോ ഞങ്ങള്‍ക്കെതിരെ സൈനിക നീക്കമോ നടന്നാല്‍ അവര്‍ക്കെതിരെ എല്ലാ തിരിച്ചടിയും ഉണ്ടാവുമെന്ന് കിം മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button