വാരിയംകുന്നനെ വെച്ച് ഇവിടെ ചിലര്‍ വിലപേശുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. കുറച്ച് പൈസ കൈയില്‍ നിന്നെടുത്തും പിന്നെ ജനങ്ങളില്‍ നിന്നും പണം പിരിച്ചുമാണ് സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സിനിമ ചെയ്യാന്‍ ഇറങ്ങിയതു മുതലുണ്ടായ അനുഭവങ്ങള്‍ വിശദീകരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ഇതേതുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏല്‍ക്കേണ്ടിവന്നു.
ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒരു മറു പോസ്റ്റുമായിട്ടാണ് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അക്കൗണ്ടില്‍ വന്ന പണത്തില്‍ നിന്നും അദ്ദേഹത്തോട് പണം ചോദിച്ചവരുടേതെന്ന് പറഞ്ഞ് സ്‌ക്രീന്‍ഷോട്ടാണ് അലി അക്ബര്‍ പങ്കുവയ്ക്കുന്നത്. ഞാന്‍ ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ, അതില്‍ നിന്നും അടിച്ചു മാറ്റാന്‍ വരുന്നവരെ എന്ത് വിളിക്കണം. അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി എത്തിയവര്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
കിട്ടിയ പണത്തില്‍ നിന്നും വലിയ കാന്‍വാസില്‍ വാരിയംകുന്നന്റെ കഥ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം രണ്ടു ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു.. ‘പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്… പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്… പെട്ടെന്ന് കിട്ടാത്തത് അതാണല്ലോ… സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക.. അത് കൂടുതല്‍ ഉപകാരപ്പെടും. പ്രാര്‍ത്ഥന കൂടെയുണ്ടാവണം.’ അലി അക്ബര്‍ കുറിച്ചു.
ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ അലി അക്ബറിന്റെ തീരുമാനത്തിന് ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കഥ പറയുന്ന ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. ഇതുവരെ 84 ലക്ഷത്തോളം രൂപ ലഭിച്ചു എന്ന് അലി അക്ബര്‍ വ്യക്തമാക്കുന്നു.
Post Your Comments