ചെന്നൈ: ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കേണ്ട മീറ്റിംഗില്‍ പ്രസിഡന്റിനെ തറയില്‍ ഇരുത്തി ജാതി വിവേചനം കാണിച്ചതില്‍ പ്രതിഷേധം കനക്കുന്നു. മറ്റുള്ളവര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റ് മീറ്റിംഗിനിടയില്‍ തറയില്‍ ഇരിക്കുന്ന ഫോട്ടോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പേരെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ദളിത് നേതാവും കൂടല്ലൂരിലുള്ള തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരിക്കു നേരെയാണ് ജാതിവിവേചനമുണ്ടായത്.
സംഭവം നടന്ന തമിഴ്നാട്ടിലെ കടലൂരിലെ ജില്ലാ കളക്ടര്‍, അധികൃതരെ വിവരം അറിയിക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഫോട്ടോയിലെ യുവതി തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാണ്, പട്ടികജാതിക്കാരിയായ രാജേശ്വരി ആദി ദ്രാവിഡ സമുദായത്തില്‍ പെട്ടയാളാണ്. കഴിഞ്ഞ വര്‍ഷമാണ് യുവതി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തേര്‍ക്കുത്തിട്ടൈയിലുള്ളത്. പട്ടിക ജാതി സമുദായത്തിലെ 100 കുടുംബങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുള്ളു.
പഞ്ചായത്ത് യോഗങ്ങളില്‍ കസേരയില്‍ ഇരിക്കാന്‍ മറ്റ് അംഗങ്ങള്‍ തന്നെ അനുവദിച്ചില്ലെന്ന് രാജേശ്വരി ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. ‘എന്റെ ജാതി കാരണം വൈസ് പ്രസിഡന്റ് എന്നെ മീറ്റിംഗില്‍ അദ്ധ്യക്ഷയാക്കാന്‍ അനുവദിക്കുന്നില്ല. പതാക ഉയര്‍ത്താന്‍ പോലും അദ്ദേഹം എന്നെ അനുവദിച്ചില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പിതാവിനെ കൊണ്ടാണ് അത് ചെയ്യിച്ചത്. ഈ മാസങ്ങളിലെല്ലാം ഞാന്‍ ഉയര്‍ന്ന ജാതിക്കാരുമായി സഹകരിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ അത് സഹിക്കാവുന്നതിലും അപ്പുറമാണ് ,’ രാജേശ്വരി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ രാജിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലെ തന്നെ തിരുവള്ളൂരില്‍ ദലിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പ്രദേശത്തെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ചിലര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിര്‍ത്തിയത്.
തൊട്ടുകൂടായ്മയെയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും നിരോധിക്കുന്ന നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇവ ഇപ്പോഴും തമിഴ്നാട്ടിലുടനീളം നടക്കുന്നുണ്ട്, പാചക പാത്രങ്ങള്‍ക്കും ക്രോക്കറികള്‍ക്കും നിയന്ത്രണമുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍’ ‘താഴ്ന്ന ജാതിക്കാര്‍’ തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നു അല്ലെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ വസ്ത്രധാരണം എന്നിങ്ങനെ നിരവധി വിവേചനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
പല ഗ്രാമങ്ങളിലും പട്ടികജാതിക്കാര്‍ക്ക് താമസിക്കാന്‍ നിയുക്ത പ്രദേശങ്ങളുണ്ട്, കൂടാതെ ‘ഉയര്‍ന്ന ജാതിക്കാര്‍’ താമസിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് പാദരക്ഷകള്‍ ധരിക്കാന്‍ അനുവാദമില്ല. ഒരു പതിറ്റാണ്ട് മുമ്പ് വരെ മധുര ജില്ലയിലെ പപ്പപ്പട്ടി, കീരിപട്ടി, നട്ടര്‍മംഗലം എന്നീ മൂന്ന് റിസര്‍വ്ഡ് ഗ്രാമപഞ്ചായത്തുകളില്‍ ആധിപത്യ ജാതികളുടെ തിരിച്ചടി ഭയന്ന് പട്ടികജാതി സ്ഥാനാര്‍ത്ഥികളൊന്നും മത്സരിക്കുന്നില്ല. ഈ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായി തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments