Latest NewsKeralaNews

സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ പരിശോധനയില്‍ രണ്ട് കോടി രൂപ പിടിച്ചെടുത്തു ; പിടിയിലായത് പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ പേരില്‍ വ്യാജ സ്റ്റിക്കറുകള്‍ പതിച്ച് സിഗരറ്റ് വില്‍ക്കുന്ന സംഘം 

തൃശൂര്‍: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സിഗററ്റ് നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് തൃശൂരില്‍ നിന്നും പിടിയിലായത്. പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ പേരില്‍ വ്യാജ സ്റ്റിക്കറുകള്‍ പതിച്ച് സിഗരറ്റ് വില്‍ക്കുന്ന ഇവരില്‍ നിന്നും പണവും വ്യാജ സ്റ്റിക്കറുകളും സിഗററ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

READ MORE : ബിജെപി റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം ; റാലിക്കിടയില്‍ തോക്കുപയോഗിച്ച ഒരാളെ അറസ്റ്റ് ചെയ്തു

നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാനം മുഴുവന്‍ പരിശോധന വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കമ്മീഷണര്‍ ആനന്ദ് സിംഗിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഏറെ നാളായി ഈ സംഘം ജിഎസ്ടി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button