തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ മന്ത്രിയാണെന്ന് താനെന്ന് ജലീല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യര്‍. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിനെ പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ആരോപിച്ചത്.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചത് ശ്രീനാരായണീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ നിയമനം ചട്ടവിരുദ്ധവുമാണ്. കെ.ടി.ജലീലിന് താല്‍പര്യമുള്ളവരെ നിയമിക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു.
വൈസ് ചാന്‍സലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി പറയുന്നത്. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. ഇപ്പോള്‍ ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ ജോലിചെയ്യുകയാണ്. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും സന്ദീപ് പറയുന്നു.
പണ്ട് അച്ചുത മേനോന്‍ മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുപ്പോള്‍ ‘മലബാറില്‍ കുട നന്നാക്കുന്നവരെ കിട്ടാനില്ല, അവരൊക്കെ അറബി മുന്‍ഷിമാരായി ‘ എന്നൊരു കാര്‍ട്ടൂണ്‍ ഇറങ്ങിയിരുന്നു. പിണറായി മന്ത്രി സഭയില്‍ അതേ പരിപാടിയാണ് ജലീല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കൊച്ചാപ്പമാര്‍ക്കും മൂത്താപ്പമാര്‍ക്കും എല്ലാം വാരിക്കോരി നിയമനമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത്, സ്വജന പക്ഷപാതം , ജലീല്‍ ഈ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
സന്ദീപ്.ജി.വാര്യറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചത് ശ്രീനാരായണീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ഈ നിയമനം ചട്ടവിരുദ്ധവുമാണ്. കെ.ടി.ജലീലിന് താല്‍പര്യമുള്ളവരെ നിയമിക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?. വൈസ് ചാന്‍സലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി പറയുന്നത്. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. ഇപ്പോള്‍ ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ ജോലിചെയ്യുകയാണ്. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരായ നിരവധി പേര്‍ ഇടതു പക്ഷത്തു തന്നെയുള്ളപ്പോഴാണ് ഇത്തരത്തില്‍ യാതൊരു യോഗ്യതയുമില്ലാത്തവരെ പിടിച്ച് സര്‍വകലാശാലാ വൈസ് ചാന്‍സലറാക്കിയിരിക്കുന്നത്. ശ്രീനാരായണീയരോട് ചെയ്യുന്ന അങ്ങേയറ്റത്തെ അവഗണനയാണിത്.
പണ്ട് അച്ചുത മേനോന്‍ മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുപ്പോള്‍ ‘മലബാറില്‍ കുട നന്നാക്കുന്നവരെ കിട്ടാനില്ല, അവരൊക്കെ അറബി മുന്‍ഷിമാരായി ‘ എന്നൊരു കാര്‍ട്ടൂണ്‍ ഇറങ്ങിയിരുന്നു. പിണറായി മന്ത്രി സഭയില്‍ അതേ പരിപാടിയാണ് ജലീല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കൊച്ചാപ്പമാര്‍ക്കും മൂത്താപ്പമാര്‍ക്കും എല്ലാം വാരിക്കോരി നിയമനമാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത്, സ്വജന പക്ഷപാതം , ജലീല്‍ ഈ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കി കഴിഞ്ഞു. … കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ മന്ത്രിയാണെന്ന് താനെന്ന് ജലീല്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
Post Your Comments