കാലടി മണപ്പുറത്ത് സിനിമാ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായ രതീഷ് (കാര രതീഷ്-37) അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ഇയാളെ കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാള്‍.
2016ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ്.രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് ഗുണ്ടാനിയമപ്രകരമുള്ള പൊലീസ് നടപടി.
അങ്കമാലിയില്‍ നടന്ന വധശ്രമക്കേസില്‍ 2017 ല്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകര്‍ത്തത്. തുടര്‍ന്ന് വീണ്ടും ഗുണ്ടാനിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
Post Your Comments