സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ വേദിയിൽ അവസരം നിഷേധിച്ചുവെന്നു ആരോപിച്ചു കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞതാണ് സത്യമെന്ന് സമ്മതിച്ച് നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത. മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആർൽഎവി രാമകൃഷ്ണൻ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. ഇതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത മനോരമ ഓൺലൈനോട് വ്യക്തമാക്കി.
നൃത്തത്തിൽ പങ്കെടുക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇനി ഈ വിഷയത്തിൽ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കെപിഎസി ലളിത പറഞ്ഞു
Post Your Comments