KeralaLatest NewsNews

ഗുരുദേവനെ കുരിശില്‍ തറച്ചവരിനിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനില്ല: വിമർശനവുമായി കെ.സുരേന്ദ്രന്‍

കോട്ടയം: ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ നിയമനം വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.കേരളത്തിലെ സര്‍വ്വകലാശാലകളെല്ലാം ചില പ്രത്യേക താത്പര്യക്കാര്‍ക്കായി റിസര്‍വ് ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ സ്ഥാനം ചില പ്രത്യേക താത്പര്യത്തിനായി മാറ്റിവെക്കാറുള്ള സര്‍ക്കാര്‍ ശ്രീനാരായണ സര്‍വ്വകലാശാലയിലും ജാതി-മത താത്പര്യം നടപ്പാക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ എന്താനാണ് സങ്കുചിത താത്പര്യത്തിനായി ഉപയോഗിക്കുന്നതെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

Read also: ബംഗാളിലെ ബി.ജെ.പി മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ല ; രവിശങ്കര്‍ പ്രസാദ്

ഗുരുദേവനെ കുരിശില്‍ തറച്ചവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ല. സര്‍വകലാശാല വൈസ് ചാന്‍സലറാന്‍ യോഗ്യതയുള്ളയാളെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.യുപിയിലെ സ്ത്രീ പീഡനങ്ങളെ കുറിച്ച്‌ മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മയോട് കരുണ കാണിക്കണം. വാളയാര്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരെടുത്തത്. നീതി ആവശ്യപ്പെട്ട് അവര്‍ക്ക് സമരം ചെയ്യേണ്ട ഗതികേട് എങ്ങനെയുണ്ടായെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button