ഗ്വാളിയോര്‍: കോണ്‍ഗ്രസിനോട് വീണ്ടും കൊമ്പ് കോര്‍ത്ത് ജ്യോതിരാദിത്യ സിന്ധ്യ. ഭൂമാഫിയയാണെന്നുള്ള കോണ്‍ഗ്രസിന്റെ വാദമാണ് സിന്ധ്യയെ ചൊടിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ 300 വര്‍ഷമായുള്ള സ്വത്തുക്കള്‍ മാത്രമാണ് താന്‍ സ്വന്തമാക്കിയിട്ടുള്ളതെന്നും സിന്ധ്യ പറഞ്ഞു. എല്ലാവര്‍ക്കും അറിയാം എന്റെ സ്വത്തുക്കളെല്ലാം 300 വര്‍ഷം പഴക്കമുള്ളതാണെന്ന്.
പുതിയ മഹാരാജാക്കന്മാരോടാണ് എനിക്ക് മറ്റൊരു കാര്യം ചോദിക്കാ നുള്ളത്, എങ്ങനെയാണ് നിങ്ങള്‍ സ്വത്ത് സമ്പാദിച്ചതെന്ന് ആദ്യം വെളിപ്പെടുത്തണമെന്ന് സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് വിഷയമായി ഇതിനെ മാറ്റിയിരിക്കുകയാണ്. സിന്ധ്യയെ നേരത്തെ ഈ കേസില്‍ നിന്ന് ഒഴിവാക്കിയതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.
എന്നാല്‍ സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ ഇത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ കേസ് തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഗ്വാളിയോറില്‍ വിജയസാധ്യതയായി കാണുന്ന വിഷയമാണ് ഇത്. സിന്ധ്യയെ അഴിമതിക്കാരനായി ചിത്രീകരിച്ചാല്‍ ബിജെപിയുടെ വീഴ്ച്ച എളുപ്പമാകും.
ഞാന്‍ ജനിച്ചത് ഗ്വാളിയോര്‍ രാജകുടുംബത്തിലാണ്. അത് എന്റെ പിഴവാണെങ്കില്‍, സന്തോഷത്തോടെ അതിനെ അംഗീകരിക്കുമെന്നും സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസിനുള്ള പരോക്ഷ മറുപടിയാണ് സിന്ധ്യ നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകളില്‍ അടക്കം ഭൂമാഫിയ വാദം ഉയരുന്നത് സിന്ധ്യയെ ചൊടിപ്പിക്കുന്നുണ്ട്.
Post Your Comments