Latest NewsIndiaNews

ഹത്രാസിൽ ജാതി സ്പർദ്ധ വളർത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്

ലക്‌നൗ : ഹത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജാതി ലഹള സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്.  മുൻ എഐസിസി സെക്രട്ടറിയും, രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ ശ്യോരാജ് ജീവൻ വാത്മീകിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അറസ്റ്റിന് പിന്നാലെയായിരുന്നു നടപടി.

ബുധനാഴ്ചയാണ് വാത്മീകിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പോലീസിന് വ്യക്തമായി. ഇതേ തുടർന്നാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ജാതി സ്പർദ്ധ വളർത്തുന്ന തരത്തിൽ ജീവൻ വാത്മീകി നടത്തിയ പരാമർശങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read Also : ‘കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം’; പിടി തോമസിനെതിരെ റഹീം

ഞങ്ങളുടെ സഹോദരിമാരെയും മക്കളെയും ഉപദ്രവിക്കുന്ന തെമ്മാടികളുടെ കൈകൾ ഛേദിക്കുമെന്നായിരുന്നു വാത്മീകിയുടെ പരാമർശം. എല്ലാ ജാതികളിലും രാക്ഷസൻമാർ ഉണ്ട്. താക്കൂർമാരെ സംബന്ധിച്ചിടത്തോളം അവർ ആരാണ്? താക്കൂർ ക്ഷത്രിയരാണ് ക്ഷത്രിയർ സ്ത്രീകളെ ഉപദ്രവിക്കരുത്. സ്ത്രീകളെ സംരക്ഷിക്കണം. വാത്മീകി സഹോദരിമാരെയോ, കുട്ടികളെയോ നോട്ടംവയ്ക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കും. അത് താക്കൂർ, ജാട്, മുസ്ലീം സമുദായത്തിൽപ്പെട്ട ആരാണെങ്കിലും വെറുതെവിടില്ല. അവരുടെ കൈകൾ അറുക്കുമെന്നുമായിരുന്നു വാത്മീകി ഹത്രാസിൽ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button