
കൊച്ചി: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് നിര്യാതനായി. കൊച്ചിയിലായിരുന്നു അന്ത്യം. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ ക്കുറിച്ച് അന്യേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ ചെയർമാനായിരുന്നു സ്റ്റസ് പി എ മുഹമ്മദ്. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിർണയ സമിതിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Read Also: ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം; മുഖ്യമന്ത്രി രാജിവെക്കണം : കെ.സുരേന്ദ്രൻ
തലശേരി സ്വദേശിയായ പി എ മുഹമ്മദ് 1964ൽ ആണ് അഭിഭാഷകനായി എൻ റോൾ ചെയ്തത്. 1966 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. അദ്ദേഹം 1992 മുതൽ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റായിരിക്കെയാണ് 1992 ൽ ജഡജിയായി നിയമിതനായത്.
Post Your Comments