ധാക്ക: ചൈനയില്‍ നിന്നും ടാങ്കുകൾ വാങ്ങി കുരുക്കിലാക്കി ബംഗ്ലാദേശ്. നാല്‍പ്പത്തിനാല് വിടി 1 എ ടാങ്കുകളാണ് ചൈനയിൽ നിന്നും രാജ്യം വാങ്ങിയത്. എന്നാല്‍ ദുര്‍ഘടമായ ഉയരമുള്ള ഇടങ്ങളില്‍ കയറുവാന്‍ ഈ ടാങ്കുകള്‍ക്ക് മിടുക്ക് പോര എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മെയ്ഡ് ഇന്‍ ചൈനയെന്ന ടാഗിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കിയിരിക്കുകയാണ് ബംഗ്ലാദേശിപ്പോൾ. ഉക്രയിന്‍ എഞ്ചിന്‍ ഘടിപ്പിച്ച വിടി 1 എ ടാങ്കുകളാണ് ബംഗ്ലാദേശിന് ചൈന കൈമാറിയത്. വിടി 1 എ ടാങ്കുകളില്‍ ഉപയോഗിക്കുന്ന 6 ടിഡി 2 എഞ്ചിന്‍ ശരിക്കും എണ്‍പതുകളില്‍ സോവിയറ്റ് നിര്‍മ്മിത എഞ്ചിനുകളുടെ മാതൃകയാണ്.
Read also: കളിയില്‍ തോറ്റത് അച്ഛന്‍: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവുമായുള്ള ടാങ്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് ചൈനയും ഉക്രയിനും തമ്മിൽ ഇടഞ്ഞിരുന്നു. കരാർ ചൈനയ്ക്ക് ലഭിച്ചതോടെയാണ് ഉക്രയിന്‍ ചൈനയുമായി തെറ്റിയത്. ഇതോടെ തങ്ങളുടെ രാജ്യത്ത് നിന്നും ചൈന വാങ്ങിയ ആയുധങ്ങളുടെ ഭാഗങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ നിന്നും ചൈനയെ ഉക്രയിന്‍ വിലക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്നും വാങ്ങിയ ടാങ്കുകളുടെ എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സ്‌പെയര്‍ പാര്‍ട്സുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതോടെ ബംഗ്ലാദേശ് വെട്ടിലായിരിക്കുകയാണ്. അതേസമയം ഇനി കയറ്റുമതി ചെയ്യുന്ന ടാങ്കുകള്‍ക്ക് സ്വന്തമായി രൂപകല്‍പ്പന ചെയ്യുന്ന എഞ്ചിനായിരിക്കും ഉപയോഗിക്കുന്നതെന്നാണ് ചൈനയുടെ പ്രഖ്യാപനം.
Post Your Comments