COVID 19Latest NewsIndiaNewsInternational

കൊവി ഷീൽഡ് കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി പിജിഐഎംഇആർ

ഛണ്ഡീഗഡ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്‌സ്‌ഫോഡ് സർവ്വകലാശാലയും, പ്രശസ്ത മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും ചേർന്നാണ് കൊവഷീൽഡ് വികസിപ്പിച്ചെടുത്തത്. നിലവിൽ 53 പേരിലാണ്‌വാക്‌സിൻ പരീക്ഷിച്ചിരിക്കുന്നത്. ഇവരെ അധികൃതർ സൂക്ഷമായി നിരീക്ഷിച്ച് വരികയാണ്.

Read Also : കോവിഡ് പ്രതിരോധത്തിന് ചികിത്സ സംവിധാനങ്ങൾ സംഭാവനയായി നൽകി മുസ്ലിം ലീഗ്

വാക്‌സിൻ കുത്തിവെച്ച വളണ്ടിയർമാരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണാൻ സാധിച്ചില്ലെന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട (പിജിഐഎംഇആർ) അധികൃതർ പറഞ്ഞു. വളണ്ടിയർമാർക്ക് വാക്‌സിൻ നൽകി ഒരാഴ്ച പിന്നിടുമ്പോഴാണ് പിജിഐഎംഇആറിൽ നിന്നും ആശാവഹമായ വാർത്തകൾ പുറത്തുവരുന്നത്.

വാക്‌സിൻ എടുത്ത ശേഷം ചിലരിൽ നേരിയ പനിയും, ശരീരവേദനയും പ്രകടമായതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത് സർവ്വ സാധാരണമാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നമായി ഇതിനെ കാണാൻ കഴിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button