ന്യൂ ഡൽഹി: ഓക്സ്ഫഡ്- ആസ്ട്രസെനക്ക കോവിഡ്-19 വാക്സീൻ അടുത്ത വർഷം ജൂലൈ വരെ മാത്രമെ കുറഞ്ഞ വിലയ്ക്കു നൽകാൻ സാധിക്കു എന്ന് മരുന്നുകമ്പനി. ജൂലൈ വരെയേ കോവിഡിനെ മഹാമാരിയായി കണക്കാക്കാനാകൂ എന്നും അതിനു ശേഷം മരുന്ന് വില അസ്ട്രാസെനക തീരുമാനിക്കുമെന്നുമാണ് ഇപ്പോൾ കമ്പനിയുടെ നിലപാട്.
വാക്സീൻ ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തേ ആസ്ട്രസെനക്ക വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മരുന്നുകമ്പനി ചുവടുമാറിയിരിക്കുകയാണ്. അതേസമയം, ജൂലൈയ്ക്ക് മുൻപു വാക്സീൻ ലഭ്യമാകുമോയെന്നു പോലും ഉറപ്പില്ലാതിരിക്കെയാണ് ഈ നിലപാടുമാറ്റം.
വാക്സീൻ ഗവേഷണത്തിനു വിവിധ സ്ഥാപനങ്ങളിൽനിന്നും സംഘടനകളിൽനിന്നും അസ്ട്രാസെനക അടക്കം ഒട്ടേറെ കമ്പനികൾക്കു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതിനാലാണ് ഇത്തരം കമ്പനികൾ ലാഭമെടുക്കാതെ വാക്സീൻ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. ചെലവാകുന്ന തുക മാത്രം വില നിർണയത്തിൽ പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള വാഗ്ദാനം. ഇന്ത്യയിൽ ഓക്സ്ഫഡ് വാക്സീന്റെ ഉൽപാദന കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ നടപടികളിലാണ്.
Post Your Comments