തിരുവനന്തപുരം : പാണക്കാട് സയ്യിദ് റഷീദലി ഷിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ഐഎല്‍എം എന്ന് സ്ഥാപനത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ എംബിബിഎസ് പഠിക്കാം എന്ന പരസ്യത്തിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്. ഈ രീതിയിലുള്ള പരസ്യങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നതില്‍ ശക്തമായ ആശങ്കയുണ്ടെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി രംഗത്തെത്തി കഴിയ്ഞ്ഞു.
എന്നാൽ മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വര്‍ഗീയ മാര്‍ക്കറ്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. അതിന് ചെറിയൊരു ഉദാഹരണമാണ് മൂന്ന് വര്‍ഷം മുമ്പ് അമുസ്ലിങ്ങളായ ഗൈനക്കോളജിസ്റ്റിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത് പാപമാണെന്നുള്ള ഒരു മത പണ്ഡിതന്റെ വര്‍ഗ്ഗീയവും അപരിഷ്‌കൃതവുമായ പ്രസ്താവനയെന്നും ഇതിനെതിരെ താന്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷത്തിൽ മാത്രമേ പഠിക്കാവൂ അത് മെഡിക്കൽ കോളേജായാലും, നഴ്‌സറി സ്കൂൾ ആയാലും എന്നും അഡ്വക്കേറ്റ് പറയുന്നു.’
ചൊവ്വാ ദോഷം എന്നും, ശുക്രനിൽ കൃമികടി എന്നും രാഹു, കേതു, ഉണ്ടംപൊരി, മൂലംകടച്ചിൽ എന്നൊക്കെ പറഞ്ഞുകൊണ്ടും, വിറകു കൊള്ളിയാകും, നരകത്തിൽ എണ്ണയിലിട്ട് പൊരിക്കും, സ്വർഗ്ഗത്തിൽ സുന്ദരികളെക്കിട്ടും, തെമ്മാടിക്കുഴി എന്നൊക്കെ പാവപെട്ട ജനങ്ങളിൽ ഭയം നിറയ്ക്കുന്ന അന്തരീക്ഷത്തിലാണോ ഒരാൾ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ശാസ്ത്രവും അഭ്യസിക്കേണ്ടത് എന്ന് മാത്രം ചിന്തിച്ചാൽ മതിയെന്നും ശ്രീജിത് പറയുന്നു.
കുറിപ്പ് വായിക്കാം…..
ഇസ്ലാമിക അന്തരീക്ഷത്തിൽ മാത്രമല്ല ഒരു മത അന്തരീക്ഷത്തിലും ഒന്നും പഠിക്കരുത്..
ശാസ്ത്ര അഭിരുചിയും, മാനവികതയും, അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷത്തിൽ മാത്രമേ പഠിക്കാവൂ അത് മെഡിക്കൽ കോളേജായാലും, നഴ്‌സറി സ്കൂൾ ആയാലും.
ചൊവ്വാ ദോഷം എന്നും, ശുക്രനിൽ കൃമികടി എന്നും രാഹു, കേതു, ഉണ്ടംപൊരി, മൂലംകടച്ചിൽ എന്നൊക്കെ പറഞ്ഞുകൊണ്ടും, വിറകു കൊള്ളിയാകും, നരകത്തിൽ എണ്ണയിലിട്ട് പൊരിക്കും, സ്വർഗ്ഗത്തിൽ സുന്ദരികളെക്കിട്ടും, തെമ്മാടിക്കുഴി എന്നൊക്കെ പാവപെട്ട ജനങ്ങളിൽ ഭയം നിറയ്ക്കുന്ന അന്തരീക്ഷത്തിലാണോ ഒരാൾ വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ശാസ്ത്രവും അഭ്യസിക്കേണ്ടത് എന്ന് മാത്രം ചിന്തിച്ചാൽ മതി..
മക്ക മദീനയും, വത്തിക്കാൻ ബസലിക്കയും, ശബരിമലയും, തിരുപ്പതിയും മാസങ്ങളായി അടച്ചു പൂട്ടിയിട്ടും ഒരാളുപോലും പ്രാർത്ഥിക്കാത്തതിന്റെ പേരിലോ, ആരാധനാലയത്തിൽ പോകാത്തതിന്റെ പേരിലോ മരണപ്പെടുകയോ, രോഗ ബാധിതനാകുകയോ ചെയ്തിട്ടില്ല.
മറിച്ച് നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധികാത്ത ഒരു വൈറസിനെ പേടിച്ച് സർവ്വമാന മത കേന്ദ്രങ്ങളും പൂട്ടി പുരോഹിതർ വീട്ടിലിരിക്കുകയാണ്.
ആനാം വെള്ളവും, ഗംഗാ ജലവും, ഉസ്താദ് തുപ്പിയ വെള്ളവുമൊന്നും ആർക്കും വേണ്ട എല്ലാവർക്കും ഹൈഡ്രോക്സിക്ലോറോക്വിനും, ഇമ്മ്യുണിറ്റി ബൂസ്റ്ററും, പാരാസിറ്റാമോളുമാണ് വേണ്ടത്.
ചൊവ്വ ദോഷമെന്നും, ശുക്രനിൽ എലിവാണമെന്നും വിശ്വസിപ്പിച്ച് അന്ധവിശ്വാസത്തിന്റെ പേരിൽ ആയിരക്കണക്കിന് പെൺകുട്ടികളുടെ ജീവിതം തുലയ്ക്കുന്ന നാട്ടിൽ, സ്വർഗ്ഗം കിട്ടാൻ ചാവേറായി സിറിയിയയിലേക്ക് ആടിനെമേക്കാൻ പോകുന്നവരുടെ നാട്ടിൽ, ദൈവത്തിന്റെ ഹോൾസെയിൽ ഏജന്റായ ബിഷപ്പുമാർ കുഞ്ഞാടുകളുടെ മാംസത്തിന്റെ രുചിനോക്കുന്ന നാട്ടിൽ
ഈ കൊറോണയുടെ പശ്ചാത്തലത്തിലെങ്കിലും ഇത്തരത്തിലുള്ള മത മാർക്കറ്റിങ്ങുകളും, വർഗീയ പ്രചാരണങ്ങളും മലയാളി മനസിലാക്കിയില്ലെങ്കിൽ ഇനിയൊരിക്കലും മലയാളിക്കതിനാകില്ല.
മത സ്വാതന്ത്ര്യം മൗലികാവകാശമായി നൽകുന്ന അതേ ഭരണഘടന പറയുന്ന മൗലിക കർത്തവ്യം നോക്കൂ… ആർട്ടിക്കിൾ 51 A(h)
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments