മുംബൈ: കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് കമ്പനികളായി വിഭജിക്കാനൊരുങ്ങി ഐബിഎം. വരും നാളുകളിലെ ബിസിനസ് സാധ്യത കണക്കിലെടുത്താണ് ഐബിഎംന്റെ ഈ ചുവടുമാറ്റം. 2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്‍കി മറ്റൊരു കമ്പനിയാക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആഗോള ടെക്‌നോളജി സര്‍വീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റില്‍ നിലവില്‍ 4,600 കമ്പനികള്‍ക്കാണ് സേവനം നല്‍കുന്നത്. 6000 കോടി ഡോളറിന്റെ ഓര്‍ഡറാണ് നിലവില്‍ ഈ സ്ഥാപനത്തിനുള്ളത്.
Read Also: പുതിയ പാര്‍ലമെന്റ് മന്ദിരം : വൻ തുകയ്ക്ക് കരാർ ലേലത്തിൽ പിടിച്ച് ടാറ്റ പ്രൊജക്‌ട്സ് ലിമിറ്റഡ്
സോഫ്റ്റ് വെയര്‍ വില്‍പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍ വളര്‍ച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയര്‍ ആന്‍ഡ് സൊലൂഷന്‍സ് പോര്‍ട്ട്‌ഫോളിയോയ്ക്കായിരിക്കും കൂടുതല്‍ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറഞ്ഞു.
Post Your Comments