ആലപ്പുഴ: തുടര്‍ച്ചയായി ഒമ്പതാം തവണയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തു. മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ സമ്പൂര്‍ണ വിജയം നേടി. ട്രസ്റ്റ് ചെയര്‍മാനായി ഡോ. എംഎന്‍ സോമനെയും ട്രഷററായി തുഷാര്‍ വെള്ളാപ്പള്ളിയെയും തെരഞ്ഞെടുത്തു.
കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വന്‍തോതില്‍ നടത്തിയെങ്കിലും ജനങ്ങള്‍ സത്യത്തിനൊപ്പം നിലകൊണ്ടതാണ് വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അതേസമയം ചട്ടവിരുദ്ധമായി നടത്തിയ സംഘടന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി സമര്‍പ്പിച്ച പര്‍ജി കൊല്ലം സബ് കോടതി ഈ മാസം 27ന് പരിഗണിക്കും.
Post Your Comments