Latest NewsKeralaNews

ഈ ദുർഗന്ധം മാറ്റാൻ പി ആർ ഏജൻസികളുടെ ക്യാപ്സൂളുകൾക്ക് കഴിയുമോ..?; പി.ആ​ര്‍ ഏ​ജ​ന്‍​സി​യെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ പി ​ആ​ർ ഏ​ജ​ൻ​സി​യെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എംഎൽഎ.

Read also: വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്നും വി.​ഡി. സ​തീ​ശ​ന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:-

സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നല്ല ” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്.
അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?

https://www.facebook.com/VDSatheeshanParavur/posts/3512169395508667?__cft__[0]=AZV3FjsqvSRxXcHGa5a_3XkrbWs8tArkWt5lAMYgVxSLjGDOcb_1t8KJzwHqgLf4Qnymo6rquzUHzhp-SWmSV00-LfA0l794X-ohcJGTCMLdjqifINp0IfAh-TpRvq-XHih7TFo–uryDSWWYyhb2zzhoyHBLTMg5KmM0j7hGSsd9Pd0litNFrZtZge4hqGZs_M&__tn__=%2CO%2CP-R

 

സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള റി​ക്വ​സ്റ്റ് ഫോ​ർ പ്രൊ​പ്പോ​സ​ൽ (ആ​ർ​എ​ഫ്പി) അം​ഗീ​ക​രി​ച്ചു​കൊ​ണ്ടും അ​പ്ര​കാ​രം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് ന​ട​പ​ടി ക്ര​മം പാ​ലി​ച്ച് ഏ​ജ​ൻ​സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ഇ​വാ​ല്യു​വേ​ഷ​ൻ ക​മ്മ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

shortlink

Post Your Comments


Back to top button