COVID 19Latest NewsNewsInternational

ലോകമെമ്പാടുമുള്ള ജനത ചെെനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോർട്ടുകൾ

ലോകം മുഴുവൻ ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി പഠന റിപ്പോർട്ടുകൾ. ഓസ്ട്രേലിയ, യു.കെ, ജർമ്മനി, നെതർലാൻഡ്‌സ്, സ്വീഡൻ, യു.എസ്, ദക്ഷിണ കൊറിയ, സ്‌പെയിൻ, കാനഡ തുടങ്ങിയ 14 രാജ്യങ്ങളിലായി നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ചെെനയെ ഏറ്റവും കൂടുതൽ വെറുക്കുന്നവർ ഓസ്ട്രേലിയയിൽ നിന്നുള്ളവരാണ്. ഓസ്ട്രേലിയൻ ജനതയുടെ 81 ശതമാനവും ചെെനയെയും പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നു. യു.കെയിലും യു.എസിലും സമാനമായ സ്ഥിതി തന്നെയാണ്. ജൂൺ 10 മുതൽ ഓഗസ്റ്റ് 3 വരെ 14 രാജ്യങ്ങളിലായി 14,276 പേരെ ടെലിഫോൺ വഴി ബന്ധപ്പെട്ടാണ് സർവേ നടത്തിയത്.

Read Also :  ‘സ്‌നേഹമാർന്ന മനുഷ്യരുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യയാണ്’; ചൈനയ്ക്ക് ചുട്ടമറുപടി നൽകി തായ്‌വാൻ

അതേസമയം ഇത്തരത്തിൽ ലോകമെമ്പാടുമുള്ള ജനത ചെെനയെ വെറുക്കാൻ പ്രധാന കാരണം കൊറോണ വൈറസ് വ്യാപനമാണ്. ചെെനയിലെ വുഹാൻ നഗരത്തിൽ നിന്നും കൊറോണ വൈറസ്  പൊട്ടിപുറപ്പെട്ടത് മറച്ചുവയ്ക്കുകയും പ്രാരംഭഘട്ടത്തിൽ വേണ്ട പ്രതിരോധനടപടികൾ കെെകൊള്ളാത്തതിലും വലിയ വിമർശനങ്ങൾ ചെെനയേറ്റുവാങ്ങിയിരുന്നു. ഇക്കാരണത്താലാണ് ഏറെയും പേർ ചെെനയെ വെറുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button