തിരുവനന്തപുരം: : പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രത്തില്‍ പ്രതിസന്ധി ഉടലെടുത്തത്.
ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചു. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു.
Post Your Comments