സിംഗപ്പൂര്‍: കൊവിഡ് കാലത്തെ പ്രതിസന്ധി മൂലം രാജ്യത്തെ പല ദമ്പതികളും കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകൾ . ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിംഗപ്പൂര്‍ ഭരണകൂടം.
Read Also : ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേസ് ; രണ്ട് പേരെ കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു
സാമ്പത്തിക പരാധീനത ഭയന്ന് കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കരുതെന്നാണ് സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ഹെങ് സ്വീ കിറ്റ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്.
സാമ്പത്തിക പ്രതിസന്ധി മൂലം പല ദമ്പതികളും കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൊവിഡ് കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments