അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തിയത് വിവാദമായിരിക്കേ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.
ഡോ. RLV രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാൻ . ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.
എന്നാലും തിരുവനന്തപുരത്ത് നോഡൽ ഓഫീസറായ ഡോക്ടറുടെ സസ്പെൻഷൻ പിൻവലിച്ചത് ആശ്വാസമായി.
ഡോ. RLV രാമകൃഷ്ണൻ കൃത്യമായും ഒരു മറുപടി അർഹിക്കുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങൾ കലാകേരളത്തിന് അപമാനമാണ് എന്നാണ് ശാരദക്കുട്ടി എഴുതിയിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം…..
ഇൻസ്റ്റാഗ്രാമിൽ പോയി സിനിമാക്കാരുടെയും പുതിയ പിള്ളേരുടെയും ഒക്കെ പേജുകൾ ഫോട്ടോകൾ കുസൃതികൾ ഒക്കെ കണ്ടിരുന്നാൽ നമുക്ക് ദുഃഖങ്ങളേയില്ലാത്ത മറ്റൊരു ലോകത്തേക്കു അൽപ സമയമെങ്കിലും താമസം മാറ്റാൻ കഴിയും. രണ്ടു ലോകത്തേയും വാസം സാധ്യമാക്കുകയാണ് ഞാൻ. സുഖങ്ങളുടെ ആ ലോകവും അസുഖങ്ങളുടെ ഈ ലോകവും .
അവിടെ ഒരു കാഴ്ചക്കാരിക്ക് ഉത്തരവാദിത്തങ്ങൾ കുറവുണ്ട് തെറി വിളികളില്ല. പ്രതികരിക്കൂ എന്ന ആക്രോശങ്ങളുമില്ല.
https://www.facebook.com/saradakutty.madhukumar/posts/3726014384078460
ഡോ. RLV രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാൻ . ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.
എന്നാലും തിരുവനന്തപുരത്ത് നോഡൽ ഓഫീസറായ ഡോക്ടറുടെ സസ്പെൻഷൻ പിൻവലിച്ചത് ആശ്വാസമായി.
ഡോ. RLV രാമകൃഷ്ണൻ കൃത്യമായും ഒരു മറുപടി അർഹിക്കുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങൾ കലാകേരളത്തിന് അപമാനമാണ് .
എനിക്ക് വീണ്ടും ഈ വീടു വിട്ടു പോകാൻ തോന്നുന്നു.
Dr. RLV രാമക്യഷ്ണൻ കരയുന്നുണ്ട് ഇപ്പോഴും .
Post Your Comments