Latest NewsNewsIndia

ഹത്രാസ് സംഭവത്തിന്റെ മറപിടിച്ച് ഡല്‍ഹി മാതൃകയില്‍ കലാപ നീക്കം : പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് … വിദേശത്തു നിന്ന് എത്തിയത് 50 കോടി : അതിപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തിന്റെ മറപിടിച്ച് ഡല്‍ഹി മാതൃകയില്‍ കലാപ നീക്കം , പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ഹത്രസില്‍ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ഡല്‍ഹി മാതൃകയില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് മൗറീഷ്യസില്‍ നിന്ന് 50 കോടി രൂപ എത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട ധന ഇടപാടുകളെപ്പറ്റി വിശദ അന്വേഷണം ആരംഭിച്ചതായും ഇഡി അറിയിച്ചു.

Read Also : സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഇനിയും പറയാനാണോ പിണറായി വിജയന്റെ നീക്കം? മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും കടിച്ചു തൂങ്ങിക്കിടക്കാന്‍ പിണറായി വിജയന് ലജ്ജ തോന്നുന്നില്ലേ.. ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ആസ്ഥാനമായ ഷഹീന്‍ബാഗില്‍ നിന്ന് ആരംഭിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 58 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സമാനമായ കലാപത്തിന് യുപിയിലും ശ്രമം നടന്നതായാണ് പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ പിഎഫ്ഐ ദേശീയ നേതാക്കളില്‍ നിന്ന് വിദ്വേഷ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടികള്‍ പിഎഫ്ഐക്ക് ലഭിച്ചതായ വിവരങ്ങള്‍ പുറത്ത് വന്നത്. ഡല്‍ഹിയിലും മംഗലാപുരത്തും നടന്ന സിഎഎ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ പിഎഫ്ഐയ്ക്കെതിരെ നടപടികള്‍ തുടരുന്നതിനിടെയാണ് ഹാഥ് രസിലെ ഇവരുടെ പങ്കും പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button