KeralaLatest NewsNews

അടിച്ചു മാറ്റുന്നതിന് ഒരു മര്യാദയൊക്കെ വേണ്ടേ ; ജല്‍ജീവന്‍ മിഷനില്‍ കേരള സര്‍ക്കാറിനെ പരിഹസിച്ച് എംടി രമേശ്

എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കണമെന്ന ജല്‍ജീവന്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ ജലജീവന്‍ മിഷന്‍ കേരള സര്‍ക്കാര്‍ സ്വന്തം പദ്ധതിയാക്കി മാറ്റുന്നു എന്നതാണ് പ്രധാന വിമര്‍ശനം. നേരത്തെ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ ഈ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഇതാ ബിജെപി നേതാവായ എംടി രമേശും രംഗത്തെത്തിയിരിക്കുകയാണ്. കേരള സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി കേന്ദ്രത്തിന്റേത്…. പണവും കേന്ദ്രത്തിന്റേത്… അടിച്ചു മാറ്റുന്നതിന് ഒരു മര്യാദ ഒക്കെ വേണ്ടേ എന്നായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതി. ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

എം.ടി രമേശന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ;

പദ്ധതി കേന്ദ്രത്തിന്റേത്…. പണവും കേന്ദ്രത്തിന്റേത്… അടിച്ചു മാറ്റുന്നതിന് ഒരു മര്യാദ ഒക്കെ വേണ്ടേ

https://www.facebook.com/mtrameshofficial/posts/2680670318839773

shortlink

Related Articles

Post Your Comments

Related Articles


Back to top button