മസ്കറ്റ് : വൻ തീപ്പിടിത്തം, ഒമാനിൽ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റു, കെട്ടിടത്തിൽ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. . അപകട സ്ഥലത്ത് വെച്ചുതന്നെ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
Also read : മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസസ് പ്രസ്താവനയിലൂടെ അറിയിച്ചു. തീപ്പിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
Post Your Comments