KeralaLatest NewsNews

തലസ്ഥാന നഗരിയില്‍ വന്‍ ലഹരി വേട്ട ; കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി എത്തിയ നാലംഗം സംഘം പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും വന്‍ ലഹരി വേട്ട. കോടികള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കലുമായി നാലംഗം സംഘത്തെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ഇവരില്‍ നിന്നും രാജ്യാന്തര വിപണിയില്‍ 4 കോടി വിലമതിക്കുന്ന 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷിഷ് ഓയിലുമാണ് ആറ്റിങ്ങല്‍ നഗരൂര്‍ പാതയില്‍ വെള്ളംകൊള്ളിയില്‍ വച്ച് പിടികൂടിയത്. ലഹരി കടത്തിക്കൊണ്ടു വന്ന വാഹനങ്ങളും പിടികൂടി.

നഗരൂര്‍ സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ പാവറട്ടി സ്വദേശിയായ ഫൈസല്‍, കോന്നി സ്വദേശിയായ നിയാസ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവും ഹഷിഷ് ഓയിലും വാങ്ങി റോഡ് മാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ടുവരുന്നെന്ന വ്യാജേന ദേശീയപാതയിലൂടെ ഇവര്‍ ലഹരി ആറ്റിങ്ങലില്‍ എത്തിക്കുകയായിരുന്നു. എക്സൈസ് മന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button