Latest NewsNewsIndia

‘ബംഗാളിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ട്’; മമത ബാനര്‍ജിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുക, നാടന്‍ബോബ് എറിയുക, പ്രതിഷേധ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിക്കുക എന്നിവ മമത ബാനര്‍ജിയുടെ നിരാശയാണ് കാണിക്കുന്നത്. കാരണം അധികാരത്തില്‍ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അവര്‍ക്കറിയാം. അവരുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ബംഗാളിലെ ജനങ്ങള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ട്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ഹൗറയില്‍നിന്നും കൊല്‍ക്കത്തയില്‍ നിന്നും നൂറുകണക്കിന് പ്രതിഷേധക്കാര്‍ സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button