Latest NewsNewsIndia

ജമ്മു റോപ്വേ പ്രവര്‍ത്തനം തുടങ്ങി : റോപ് വേ വഴി മൂന്ന് ക്ഷേത്രങ്ങളിലേയ്ക്ക്

ജമ്മു റോപ്വേ പ്രോജക്ടിന്റെ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സഞ്ചാരികള്‍ക്ക് ബാവെ വാലി മാതാ, മഹാമയ, പിയര്‍ ഖോ എന്നീ മൂന്നു പുരാതന ക്ഷേത്രങ്ങളിലേക്ക് ഈ റോപ്വേയില്‍ കൂടി യാത്ര ചെയ്യാം. ബാഹുവില്‍ നിന്ന് മഹാമയയിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മഹാമയ മുതല്‍ പിയര്‍ ഖോ വരെയുള്ള ഭാഗത്തെ രണ്ടാം ഘട്ട ജോലികള്‍ അവസാന ഘട്ടത്തിലാണ്.

1995ല്‍ ഈ പദ്ധതി ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് ബാഹു കോട്ട മുതല്‍ മുബാറക് മണ്ഡി കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് പദ്ധതി നടപ്പാക്കാനായിരുന്നു പ്ലാന്‍. പിന്നീട് ഈ രണ്ട് സ്ഥലങ്ങളും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചതിനാല്‍ റൂട്ട് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേബിള്‍ കാര്‍ കോര്‍പ്പറേഷന്‍ പദ്ധതിയുടെ ആദ്യ ഘട്ട ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button