ജമ്മു റോപ്വേ പ്രോജക്ടിന്റെ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സഞ്ചാരികള്‍ക്ക് ബാവെ വാലി മാതാ, മഹാമയ, പിയര്‍ ഖോ എന്നീ മൂന്നു പുരാതന ക്ഷേത്രങ്ങളിലേക്ക് ഈ റോപ്വേയില്‍ കൂടി യാത്ര ചെയ്യാം. ബാഹുവില്‍ നിന്ന് മഹാമയയിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മഹാമയ മുതല്‍ പിയര്‍ ഖോ വരെയുള്ള ഭാഗത്തെ രണ്ടാം ഘട്ട ജോലികള്‍ അവസാന ഘട്ടത്തിലാണ്.
1995ല്‍ ഈ പദ്ധതി ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് ബാഹു കോട്ട മുതല്‍ മുബാറക് മണ്ഡി കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് പദ്ധതി നടപ്പാക്കാനായിരുന്നു പ്ലാന്‍. പിന്നീട് ഈ രണ്ട് സ്ഥലങ്ങളും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചതിനാല്‍ റൂട്ട് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേബിള്‍ കാര്‍ കോര്‍പ്പറേഷന്‍ പദ്ധതിയുടെ ആദ്യ ഘട്ട ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
Post Your Comments